Real Estate

Real Estate
0 0

VIEW CONTACT NUMBER

+91 989501100
SHARE WITH OTHERS
See new updates

Latest Updates

'

   Over a month ago
SEND

'എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കുകളില്‍ ആലങ്ങാട് ബ്ളോക്കിലാണ് കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലങ്ങാട്, കടുങ്ങല്ലൂര്‍, ആലുവ വെസ്റ്റ് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 18.06 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ ഭൂഭാഗമെല്ലാം പഴയ ആലങ്ങാട് പ്രദേശത്തിന്റെ ഭാഗമായിരുന്നു. കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗം കരുമാല്ലൂര്‍ പഞ്ചായത്ത്, ആലങ്ങാട് പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി എന്നിവയും കിഴക്കുഭാഗം ആലുവ മുനിസിപ്പാലിറ്റി, ചൂര്‍ണ്ണിക്കര പഞ്ചായത്ത്, തെക്കുഭാഗം ചൂര്‍ണ്ണിക്കര പഞ്ചായത്ത്, ഏലൂര്‍ പഞ്ചായത്ത്, പടിഞ്ഞാറുഭാഗം ആലങ്ങാട് പഞ്ചായത്ത്, ഏലൂര്‍ പഞ്ചായത്ത് എന്നിവയാണ്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ ആലുവ നഗരത്തോട് തൊട്ടുരുമ്മി കിടക്കുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്തിനെ നഗര സംസ്ക്കാരത്തില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സഹായിച്ചത് പെരിയാറിന്റെ കൈവഴികളായിരുന്നു. വിവിധ മതങ്ങളുടെ ആഘോഷങ്ങള്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും മാനവികതയുടെ കീഴില്‍ നിന്നുകൊണ്ട് ഒന്നായി നടത്തുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഈ ഗ്രാമത്തില്‍ 21 ക്ഷേത്രങ്ങളും 9 ജുമാ മസ്ജിദുകളും മൂന്നു ക്രിസ്ത്യന്‍ പള്ളികളും വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. കലാരംഗത്ത്പഞ്ചായത്തിന്റെ അഭിമാനമായ കേന്ദ്ര സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ് ലഭിച്ച ഹരിഹരന്‍ നായര്‍ നടത്തുന്ന “സരിഗസംഗീത വിദ്യാലയം” സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവം പ്രശസ്തമാണ്. മുപ്പത്തടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണന്റെ “നാരായണീയം” നൃത്തകലാ കേന്ദ്രവും പ്രശസ്തമാണ്. കഥകളി രംഗത്തെ അതുല്യനായ കലാമണ്ഡലം നമ്പീശന്‍, ഫാക്റ്റ് ഭാസ്കരന്‍ എന്നിവരും ചെറുകഥാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള. സേതു, ഗ്രേസി, എന്നിവരും പ്രസിദ്ധ സിനിമാ നടന്മാര്‍ എന്‍. എഫ്. വര്‍ഗ്ഗീസ്, സത്താര്‍ എന്നിവരും ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. 1960 കളില്‍ എടയാര്‍ മേഖലയുടെ വ്യാവസായീകരണം നടന്നതും തുടര്‍ന്ന് കൊമിന്‍കോ ബിനാനി സിങ്ക് ലിമിറ്റഡ് തുടങ്ങി അനേകം വ്യവസായങ്ങള്‍ ഇവിടെ സ്ഥാപിക്കപ്പട്ടതും കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുരോഗമനത്തിന് സഹായകരമായി.'-


   Over a month ago
SEND

RealEstate

   Over a month ago
SEND